Site iconSite icon Janayugom Online

കുവൈത്തില്‍ കുട്ടികള്‍ക്കുള്ള രണ്ടാമത്തെ ഡോസ് വാക്‌സിന്‍ ഉടന്‍ നല്‍കിത്തുടങ്ങും

അഞ്ചിനും 11നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ ഉടന്‍ നല്‍കിത്തുടങ്ങുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആദ്യഡോസ് സ്വീകരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അടുത്ത ദിവസം മുതല്‍ സന്ദേശം അയച്ചുതുടങ്ങും. ആദ്യ ഡോസ് എടുത്ത് രണ്ടു മാസം പൂര്‍ത്തിയായാലാണ് രണ്ടാം ഡോസ് നല്‍കുകയെന്നും അധികൃതര്‍ വ്യക്തമാക്കി. മിശ്രിഫ് ഫെയര്‍ ഗ്രൗണ്ടിലെ ഹാള്‍ നമ്പര്‍ അഞ്ചിലാണ് വാക്‌സിന്‍ നല്‍കുന്നത്.

45,000 കുട്ടികള്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഫെബ്രുവരി മൂന്നു മുതലാണ് അഞ്ചു മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കിത്തുടങ്ങിയത്. ഈ പ്രായവിഭാഗത്തില്‍ രാജ്യത്തെ മൊത്തം കുട്ടികളുടെ 10.5 ശതമാനം പേര്‍ മാത്രമേ ആദ്യ ഡോസ് സ്വീകരിച്ചിട്ടുള്ളൂ. സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയുടെ കണക്കുപ്രകാരം ഈ പ്രായവിഭാഗത്തില്‍ 4,30,000 കുട്ടികളാണ് രാജ്യത്തുള്ളത്.

Eng­lish sum­ma­ry; The sec­ond dose of the vac­cine for chil­dren in Kuwait will be giv­en soon

You may also like this video;

Exit mobile version