Site iconSite icon Janayugom Online

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം. ഏപ്രിൽ 4 വരെയാണ് ബജറ്റ് സമ്മേളനം. മണിപ്പുരിലെ ആക്രമ സംഭവങ്ങൾ, മണ്ഡല പുനർ നിർണയം, ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കൽ, അമേരിക്കൻ ഉത്പന്നങഅങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള തീരുമാനം തുടങ്ങിയ ചർച്ചകളിൽ പാർലമെന്റ് പ്രക്ഷുബ്ധമാകാൻ സാധ്യത. മണിപ്പുരില്‍ രാഷ്ട്രപതിഭരണത്തിനുള്ള പാര്‍ലമെന്റ് അംഗീകാരത്തിനുള്ള പ്രമേയം ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിക്കുമെന്നാണ് സൂചന.

മണിപ്പൂർ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. വഖഫ് ഭേദഗതി ബില്ലിന്മേലുളള സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ച ശേഷമാണ് ഫെബ്രുവരിയിൽ നടന്ന ബജറ്റ് സമ്മേളനത്തിന്റെ ആദ്യ സെക്ഷൻ അവസാനിച്ചത്. രണ്ടാം ഘട്ട സമ്മേളനം നടക്കുമ്പോൾ ബില്ല് പാസാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. 

Exit mobile version