രാജ്യത്തെ ആണ്‍-പെണ്‍ ലിംഗാനുപാതം മെച്ചപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍. ജനന സമയത്തെ ലിംഗാനുപാതം 15 പോയിന്റ് ഉയര്‍ന്നതായും 2014–15 വര്‍ഷത്തില്‍ 918 പോയിന്റായിരുന്ന ലിംഗാനുപാതം 2022–23 ആയപ്പോള്‍ 933 ആയെന്നും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ലോക്‌സഭയില്‍ അറിയിച്ചു.
സമൂഹത്തില്‍ പെണ്‍കുട്ടികളുടെ നേര്‍ക്കുള്ള മനേഭാവം മെച്ചപ്പെടുത്തുന്നതിലും പെണ്‍കുട്ടികളുടെ അവകാശം അംഗീകരിക്കുന്നതിലും ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി നിര്‍ണായക സ്വാധീനം ചെലുത്തിയതായും കേന്ദ്ര മന്ത്രി അവകാശപ്പെട്ടു. ലിംഗാനുപാതം സംബന്ധിച്ച പ്രശ്നങ്ങള്‍ പദ്ധതിയിലൂടെ ചര്‍ച്ച ചെയ്തതായും ഇതാണ് ജനന സമയത്തെ ലിംഗാനുപാതം 15 പോയിന്റ് മെച്ചപ്പെടുത്താൻ സഹായകമായതെന്നും അവര്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു. 1000 ആണ്‍കുട്ടികള്‍ക്ക് ആനുപാതികമായി ജനിച്ച പെണ്‍കുട്ടികളുടെ എണ്ണം വച്ചാണ് ജനന സമയത്തെ ലിംഗാനുപാതം കണക്കാക്കുന്നത്.
English Summary; The sex ratio in the country has gone up
You may also like this video