Site iconSite icon Janayugom Online

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കടയുടമയെ അറസ്റ്റ് ചെയ്തു

arrestarrest

ട്യൂഷൻ കഴിഞ്ഞ് സാധനം വാങ്ങുന്നതിനായി കടയിൽ എത്തിയ പതിനാല് വയസുകാരി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കടയുടമയെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ സ്റ്റോർ ജംഗ്ഷന് സമീപം സ്റ്റേഷനറി കട നടത്തി വന്ന ബുധനൂർ ശ്രീനിലയത്തിൽ ശ്രീകുമാർ(50)നെയാണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയായിരുന്നു സംഭവം. 

പെൺകുട്ടി വീട്ടിൽ അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. മാന്നാർ പൊലീസ് എസ്.എച്ച്.ഒ അനീഷിൻ്റെ നേതൃത്വത്തിൽ എസ്ഐമാരായ ഗിരീഷ്, സുദീപ്, സിവിൽ പൊലീസ് ഓഫീസർമാരായ സാജിദ്, ഹരിപ്രസാദ്, വനിതാ സിവിൽ പൊലീസ് ഓഫീസർ രജിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജില്ലയിലും പുറത്തുമായി ഇതിന് മുമ്പ് മാലപൊട്ടിക്കല്‍, മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.

Exit mobile version