Site icon Janayugom Online

പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. സെക്കന്റിൽ 25 ക്യുമെക്സ് മുതൽ 100 ക്യുമെക്സ് വരെ ജലമാണ് ഒഴുക്കിവിടുന്നത്. ആറ് മണിക്കൂറിന് ശേഷമേ പമ്പ ത്രിവേണിയിൽ വെള്ളം എത്തുകയുള്ളൂ. ജനവാസ മേഖലയിൽ പമ്പയിലെ ജലനിരപ്പ് പത്ത് സെന്റിമീറ്റർ വരെ ഉയരാനാണ് സാധ്യത. പമ്പാനദിയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ശബരിമല തീർത്ഥാടകർ നദിയിൽ കുളിക്കുന്നത് ഒഴിവാക്കണമെന്നും  നിർദ്ദേശമുണ്ട്. അതേസമയം, മഴ മാറിയതോടെ ശബരിമലയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി. ശബരിമല വനത്തിനുള്ളിലും കിഴക്കൻ മലയോര മേഖലയിലും നിർത്താതെ പെയ്തതോടെയാണ് തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. കക്കി ആനത്തോട്, മൂഴിയാർ അണക്കെട്ടുകളുടെ ഷട്ടറുകകൾ ഉയർത്തിയതോടെ പമ്പ ത്രിവേണിയിൽ ക്രമാധീതമായി ജലനിരപ്പ് ഉയർന്നതും ആശങ്കയുണ്ടാക്കി.

eng­lish sum­ma­ry: The shut­ters of the Pam­pa dam were opened

you may also like this video;

Exit mobile version