ഇന്റര്‍നെറ്റ്, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ കസാക്കിസ്ഥാനിലെ യഥാര്‍ത്ഥ ചിത്രങ്ങള്‍ ലഭിക്കാന്‍ താമസമെടുക്കുമെങ്കിലും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവും സൈന്യത്തിന്റെ അടിച്ചമര്‍ത്തല്‍ ശ്രമങ്ങളും രാജ്യത്ത് തുടരുന്നതായാണ് റിപ്പോര്‍ട്ട്.
അതിനിടെ മുൻ ആഭ്യന്തരസുരക്ഷാമേധാവി കരീം മസിമോവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പ്രക്ഷോഭകർക്കെതിരെ വെടിയുതിർത്തതിന് പിന്നാലെയാണ് കരിം മസിമോവിനെ അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷ കമ്മിറ്റിയാണ് (കെഎൻബി) ഇക്കാര്യം അറിയിച്ചത്.
കസാക്കിസ്ഥാന്റെ സ്ഥാപക പ്രസിഡന്റ് നൂർസുൽത്താൻ നാസർബയേവിന്റെ അടുത്ത അനുയായിയായിരുന്നു കരിം. 26 പ്രക്ഷോഭകരെയാണ് സുരക്ഷ സൈന്യം വധിച്ചത്. ഏറ്റുമുട്ടലിൽ 18 പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു. ഒരാഴ്ചയോളമായി തുടരുന്ന പ്രക്ഷോഭത്തിൽ 4,400 പേരെ അറസ്റ്റ് ചെയ്തു. ഇന്ധന വിലവർധനക്കെതിരായ പ്രതിഷേധമാണ് രക്തരൂഷിത പ്രക്ഷോഭത്തിലേക്ക് നീങ്ങിയത്.
english summary; The situation in Kazakhstan is dire
you may also like this video;