Site iconSite icon Janayugom Online

കലാപ ബാധിത പ്രദേശങ്ങളിലെ സ്ഥിതി പരിശോധിക്കും; സുപ്രീം കോടതിയിലെ ആറ് ജസ്റ്റിസുമാർ മണിപ്പൂരിലേക്ക്

കലാപമൊഴിയാത്ത മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ സുപ്രീം കോടതിയിലെ ആറ് ജസ്റ്റിസുമാർ സന്ദർശനം നടത്തും. ഇവർ കലാപ ബാധിതർക്കുള്ള സഹായവും വിലയിരുത്തും. മാർച്ച് 22 നാണ് സംഘം മണിപ്പൂരിലെത്തുക.

 

സുപ്രീം കോടതി ജസ്റ്റിസ് ബി ആർ ഗവായിയുടെ നേതൃത്വത്തിലുള്ള ആറ് ജസ്റ്റിസുമാരാണ് സംസ്ഥാനം സന്ദർശിക്കുന്നത്. കലാപ ബാധിത മേഖലകളിലെ ഇപ്പോഴത്തെ സ്ഥിതി പരിശോധിക്കും. ജന ജീവിതങ്ങളിലെ പുരോഗതി ഉൾപ്പെടെ വിലയിരുത്തും. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ, വിക്രം നാഥ്, എൻ കെ സിങ് എന്നിവരും സംഘത്തിലുണ്ടാകും.

Exit mobile version