Site iconSite icon Janayugom Online

ഉറങ്ങിക്കിടന്ന മകനെ മദ്യലഹരിയിൽ വെട്ടിപ്പരിക്കേൽപിച്ചു; ​പ്രതി അറസ്റ്റിൽ

കൊല്ലം പറവൂരിൽ അച്ഛൻ മകനെ വെട്ടിപ്പരിക്കേൽപിച്ചു. കുറുമണ്ടൽ സ്വദേശി രാജേഷാണ് മകൻ അഭിലാഷിനെ മദ്യലഹരിയിൽ വെട്ടിപ്പരിക്കേൽപിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ഉറങ്ങിക്കിടന്ന മകനെ പ്രതി രാജേഷ് മദ്യലഹരിയിൽ ആക്രമിക്കുകയായിരുന്നു. രാജേഷിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ മകനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Exit mobile version