തെലങ്കാന മുന്‍ മുഖ്യമന്ത്രിയും, ടിആര്‍എസ് നേതാവുമായ കെ ചന്ദ്രശേഖര്‍ റാവുവിനും, അദ്ദേഹത്തിന്റെ അനിന്തിരവും മുന്‍ തെലങ്കാന മന്ത്രിയുമായ ഹരീഷ് റാവുവിനും എതിരെ കേസ് നല്‍കിയ സാമൂഹിക പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. നാഗവെല്ലി രാജലിംഗ മൂര്‍ത്തി ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മൂര്‍ത്തിയെ ഒരു സംഘം കുത്തികൊലപ്പെടുത്തുകയായിരുന്നു.
പ്രതികളില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞതായി ഭൂപാലപള്ളി പൊലീസ് സൂപ്രണ്ട് കിരണ്‍ ഖരെ പറഞു. സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത് എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്നാണ് കൊല്ലപ്പെട്ടയാളുടെ കുടുംബം ആരോപിക്കുന്നത്. കൊലപാതക ലക്ഷ്യത്തെ കുറിച്ച് കുടുംബാംഗങ്ങൾ സംശയം ഉന്നയിച്ചിട്ടുണ്ട്’, എസ്.പി. വ്യക്തമാക്കി. അഞ്ചുപേർക്കെതിരേയാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

