Site iconSite icon Janayugom Online

ബിജെപി അധ്യക്ഷന്‍റെ 39ആം ജന്മദിനത്തില്‍ സമൂഹവിവാഹം സംഘടിപ്പിച്ചു; എഐഎഡിഎംകെ ഭാരവാഹിയെ പുറത്താക്കി

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ തമഴ് നാട്ടിലെ വില്ലുപുരം ജില്ലയില്‍ നിന്നുള്ള എസ് മുരളീയെ പുറത്താക്കി എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി.

ബിജെപി തമിഴ്നാട് ഘടകം സംസ്ഥാന പ്രസിഡന്‍റിന്‍റെ ജന്മദിനത്തില്‍ സമൂഹവിവാഹം സംഘടിപ്പിച്ചതിനാണ് എഐഎഡിഎംകെ ഭാരവാഹിയെ പുറത്താക്കിയത്. വിഴുപ്പുറം ജില്ലാ സെക്രട്ടറിയാണ് മുരളി.കെ അണ്ണാമലൈയുടെ മുപ്പത്തിഒമ്പാതാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു 39 യുവതി-യുവാക്കളുടെ വിവാഹം സംഘടിപ്പിച്ചത്.

അണ്ണാമലൈയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ബിജെപിക്കാരനായ മകന്‍ ആണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് മുരളി വിശദീകരിച്ചെങ്കിലും എടപ്പാടി വഴങ്ങിയില്ല. ജയലളിത അഴിമതിക്കാരിയെന്ന് അണ്ണാമലൈ ആക്ഷേപിച്ചതിന് പിന്നാലെ ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

Eng­lish Summary:
The soci­ety orga­nized a wed­ding for the BJP Tamil Nadu unit pres­i­dent on his birth­day; AIADMK office bear­er sacked

You may also like this video:

Exit mobile version