Site iconSite icon Janayugom Online

മകന്‍ കാമുകിയോടൊപ്പം ഒളിച്ചോടി; അമ്മയെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു, 3 പേര്‍ അറസ്റ്റില്‍

മകന്‍ കാമുകിയോടൊപ്പം ഒളിച്ചോടിയതിന് അമ്മയെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. കർണാടകയില്‍ ഹവേരി ജില്ലയിലാണ് 50 കാരിയായ ഹനുമവ്വ കോമിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഏപ്രിൽ 29ന് അരെമല്ലപുര ഗ്രാമത്തിലാണ് സംഭവം. മകൻ മഞ്ജുനാഥ് പൂജയെന്ന പെണ്‍കുട്ടിയുമായി രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. 

മകന്‍ പെണ്‍കുട്ടിയുമായി ഒളിച്ചോടിയ വിവരം അറിഞ്ഞെത്തിയ പൂജയുടെ വീട്ടുകാർ ഹനുമയെ വീട്ടില്‍ നിന്ന് വലിച്ചിറക്കി പുറത്തെ വൈദ്യു പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസാണ് ഹനുമവ്വയെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് യുവതി നൽകിയ പരാതിയിൽ ഐപിസി സെക്ഷന്‍ 324, 354 ബി, 504, 506, 34 വകുപ്പുകൾ പ്രകാരം കേസെടുത്തു. കേസില്‍ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Eng­lish Summary:The son ran away with his girl­friend; Moth­er was tied to an elec­tric post and beat­en, 3 peo­ple were arrested
You may also like this video

Exit mobile version