Site iconSite icon Janayugom Online

അമിതവേഗതയിൽ വന്ന ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി; കിടന്നുറങ്ങിയ യുവതിക്ക് ദാരുണാന്ത്യം

അമിതവേഗതയിൽ വന്ന ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി യുവതിക്ക് ദാരുണാന്ത്യം. ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങുകയായിരുന്ന മൈസൂർ ഹൻസൂർ ബി.ആർ വില്ലേജ് സ്വദേശി പാർവതിയാണ് (40) മരിച്ചത്. പാർവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഇവർക്ക് ഒപ്പമുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. 

കൃഷ്ണൻ (70), ഭാര്യ സാവിത്രി (45), മകൻ വിനോദ് (25) എന്നിവർക്കാണ് പരുക്കേറ്റത്. സാവിത്രിയുടെ ചേച്ചിയുടെ മകളാണ് പാർവതി. അപകടമുണ്ടാക്കിയ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് പൊലീസെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version