എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ പോരാട്ടത്തില്‍ ആദ്യ ജയം തേടിയിറങ്ങിയ ഇന്ത്യക്ക് അവസാന നിമിഷം തോല്‍വി. ഹോങ്കോങ് ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യയെ തോല്പിച്ചത്. മത്സരത്തിന്റെ അവസാന നിമിഷം ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ഹോങ്കോങ് വിജയഗോള്‍ നേടിയത്. സ്റ്റെഫന്‍ പെരേരയാണ് സ്കോറര്‍. രണ്ട് മത്സരത്തില്‍ ഒരു ജയവുമായി ഹോങ്കോങ് തലപ്പത്തെത്തി. ഒരു പോയിന്റുള്ള ഇന്ത്യ അവസാന സ്ഥാനത്തായി. ഒക്ടോബര്‍ ഒമ്പതിന് സിംഗപ്പൂരിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. അടുത്തിടെ തായ്‌ലന്‍ഡിനെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ ഇന്ത്യ3–0ന് പരാജയപ്പെട്ടിരുന്നു.
പടിക്കല്‍ കലമുടച്ചു; ഹോങ്കോങ്ങിനെതിരെ ഇന്ത്യക്ക് തോല്‍വി

