ലോട്ടറിക്ക് സേവന നികുതി ഏര്‍പ്പെടുത്താനുള്ള അധികാരം സംസ്ഥാന സർക്കാരിനാണെന്ന് സുപ്രീം കോടതി ഉത്തരവ്. നികുതി ചുമത്താന്‍ അധികാരം കേന്ദ്രസർക്കാരിനില്ല . കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിർണായക ഉത്തരവിറക്കിയത്. 1994ലെ സാമ്പത്തിക നിയമത്തില്‍ 2010ല്‍ വരുത്തിയ ഭേദഗതി റദ്ദാക്കിയ സിക്കിം ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു.
ലോട്ടറിക്ക് സേവന നികുതി ഏര്‍പ്പെടുത്തുന്നത് സംസ്ഥാന വിഷയമെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതിയുടെ നടപടി. സംസ്ഥാനങ്ങൾക്കു ലോട്ടറി നികുതി വരുമാനം പൂർണമായി ഉറപ്പാക്കുന്ന വിധി സംസ്ഥാനങ്ങൾക്ക് ആശ്വാസമാണ്. സംസ്ഥാനങ്ങൾക്ക് ലോട്ടറി വിതരണക്കാരിൽനിന്നു ചൂതാട്ട നികുതി ഈടാക്കുന്നതു തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.