Site iconSite icon Janayugom Online

രാജ്യത്തിന് മാതൃകയായ സംസ്ഥാനത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് മെഡിസിപ്പ് പദ്ധതിക്ക് ഒരു വര്‍ഷമാകുന്നു

എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ എല്‍ഡിഎഫ് സര്‍ക്കാരിന്‍രെ ലക്ഷ്യമാണ്. സൗജന്യ ചികിത്സാപദ്ധതികളിലൂടെ രോഗികള്‍ക്ക് അവരുടെ സ്വന്തം കൈയ്യില്‍ നിന്നും ആശുപത്രി ചികില്‍സാ ചെലവ് വളരെ കുറയ്ക്കാന്‍ കേരളത്തിലെ സര്‍ക്കാര്‍ ഇടപെടലിനാല്‍ സാധിച്ചു. അതില്‍ പ്രധാനമാണ് കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതിയും, മെഡിസിപ്പ് പദ്ധതിയും.

സാധാരണക്കാര്‍ക്ക് പെട്ടന്നുണ്ടാകുന്ന ചികിത്സാചെലവുകള്‍ നേരിടാനുള്ള സാഹചര്യമാണ് കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വിഭാവനം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും,പെന്‍ഷന്‍കാര്‍ക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ ലക്ഷ്യമാക്കയാണ് മെഡിസിപ്പ് പദ്ധതി നടപ്പാക്കിയത്, 2024 ജൂലൈയ് 1ന് മെഡിസിപ്പ് പദ്ധതിക്ക് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. സംസ്ഥാന പെന്‍ഷന്‍കാര്‍ക്കും, അവരുടെ കുുടുംബാംഗങ്ങള്‍ക്കും സഹായമായ പദ്ധതിയുടെ ഗുണഭോക്താക്കള്‍ മുപ്പതുലക്ഷത്തിലധികം വരും.

ഒരു കുടുംബത്തിന് പ്രതിപവര്‍ഷം മൂന്നുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. മറ്റേത് ചികിത്സാ പദ്ധതിയേക്കാളും കുറഞ്ഞ പ്രീമിയം തുകയാണ് മെഡിസിപ്പിനുള്ളത്.ഇതര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും മെഡിസിപ്പ് പദ്ധതിയുടെ പ്രത്യേകത പ്രായമായവര്‍ക്കും ഇന്‍ഷുറനന്‍സ് പരിരക്ഷ ലഭിക്കുന്നു.

12 മാരക രോഗത്തിനും അവയമാറ്റ ചികിത്സാപ്രക്രിയയ്ക്കും, അധിക പരിരക്ഷയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ 1670 പാക്കേജ് മാത്രമാണ് ഉള്ളത്.ഗുരുതര രോഗത്തിനുള്ള പരിരക്ഷ കേന്ദ്ര സര്‍ക്കരിന്‍റെ പദ്ധതിയില്‍ ഇല്ല.

തൊട്ടടുത്ത സംസ്ഥാനങ്ങളായ കര്‍ണാടക,തമിഴ് നാട് സര്‍ക്കാരുകളുടെ ആരോഗ്യപരിരക്ഷ പദ്ധതിയില്‍ മെഡിസിപ്പിലുള്ളത്ര പാക്കേജുകള്‍ ഇല്ല . രാജ്യത്തെ ഏറ്റവും നല്ല ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ഒന്നാണ് മെഡിസിപ്പ് പദ്ധതി.

Eng­lish Summary:
The State Health Insur­ance Medicip scheme which is a mod­el for the coun­try is one year

You may also like this video:

Exit mobile version