Site iconSite icon Janayugom Online

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത

കേരളത്തിൽ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കിഴക്കൻ കാറ്റ് ശക്തിപ്പെട്ടതാണ് മഴയ്ക്കു കാരണം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗമുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്.

eng­lish summary;The state is like­ly to receive heavy rains till Wednesday

you may also like this video;

Exit mobile version