Site iconSite icon Janayugom Online

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം: മുഖ്യമന്ത്രി

pinarayi vijayanpinarayi vijayan

നിക്ഷേപ സൗഹൃദമായി മുന്നോട്ടുകുതിക്കുന്ന കേരളത്തെ വാണിജ്യബാങ്കുകള്‍ പിന്തുണയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ സംസ്ഥാനത്ത് മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമാണുളളത്. ചുവപ്പുനാടയില്‍ കുരുങ്ങി ഒരു സംരംഭകത്വവും പരാജയപ്പെടുന്നത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പുതിയ സാമ്പത്തിക വര്‍ഷത്തെ പ്രഥമ സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ് എല്‍ ബി സി )യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വായ്പ‑നിക്ഷേപ അനുപാതം വര്‍ധിപ്പിക്കണം. നിലവില്‍ നിലവിൽ 64 ശതമാനമാണ്‌ ഇത്‌.ഇതര സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ഇത്‌ കുറവാണ്. കശുവണ്ടി മേഖലയിൽനിന്ന് വായ്പയെടുത്ത് കുടിശ്ശിക വരുത്തിയവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ പ്രയോജനം ബാങ്കുകൾ ലഭ്യമാക്കണം. കോവിഡ് കാലത്ത് മുടങ്ങിയ വായ്പകളും ഒറ്റത്തവണ തീർപ്പാക്കുന്നത് പരിഗണിക്കണം.

കാർഷികമേഖലയിൽ കൈവരിച്ച വളർച്ച സ്ഥായിയായി നിലനിർത്തുന്നതിൽ സഹകരണ ബാങ്കുകൾക്കൊപ്പം വാണിജ്യ ബാങ്കുകൾക്കും പ്രധാന പങ്കുണ്ട്. എംഎസ്എംഇ മേഖലയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ദേശീയ ശരാശരിയേക്കാൾ ഉയർന്ന സാമ്പത്തികവളർച്ച കൈവരിച്ച കേരളത്തിന് പ്രതിശീർഷ വരുമാനത്തിൽ നാലാംസ്ഥാനം കൈവരിക്കാൻ സാധിച്ചു. കാർഷിക, ഉൽപ്പാദന മേഖലകൾ മെച്ചപ്പെടുത്തി കൂടുതൽ തൊഴിലവസരം ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ഈ സാമ്പത്തികവർഷം സംസ്ഥാനത്തിന്റെ വായ്പാ-നിക്ഷേപഅനുപാതം 75 ശതമാനം കൈവരിക്കണമെന്ന് അധ്യക്ഷനായ ചീഫ് സെക്രട്ടറി ഡോ.വി പി ജോയി നിർദേശിച്ചു.

കനറാബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ഹർദീപ് സിങ്‌ അലുവാലിയ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റീജണൽ ഡയറക്ടർ തോമസ് മാത്യു, എസ്എൽബിസി കേരള കൺവീനർ എസ് പ്രേംകുമാർ തുടങ്ങിയവർ സംസാരിച്ചു.

Eng­lish Sum­ma­ry: The state now has an invest­ment-friend­ly envi­ron­ment: Chief Minister

You may also like this video:

Exit mobile version