Site iconSite icon Janayugom Online

സംസ്ഥാന സീനിയർ പുരുഷ, വനിത റഗ്ബി ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

സംസ്ഥാന സീനിയർ പുരുഷ, വനിത റഗ്ബി ചാമ്പ്യൻഷിപ്പ് നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ ആരംഭിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി ഹബീബ് റഹമാൻ ഉദ്ഘാടനം ചെയ്തു. റഗ്ബി അസോസിയേഷൻ സംസ്ഥാന ജോ.സെക്രട്ടറി മനോജ് പള്ളിക്കര അധ്യക്ഷനായി. 

സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി വി ബാലൻ, ഐ എം സി ചെയർമാൻ കെ വി ബാലചന്ദ്രൻ, റഗ്ബി ജില്ലാ പ്രസിഡന്റ് എം എം ഗംഗാധരൻ, നീലേശ്വരം പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം, യോംഗ് മുഡോ ജില്ലാ പ്രസിഡന്റ് സുരേന്ദ്രനാഥ്, റഗ്ബി കേരള കോച്ച് ജോർജ് ആരോഗ്യം, ഫുട്ബോൾ അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി കുമാരൻ മടിക്കൈ, കൊട്ടോടി സെൻറ് ആൻസ് സ്കൂൾ പ്രിൻസിപ്പാൾ മധു മങ്കത്തിൽ, വനജ ഗംഗാധരൻ എന്നിവർ സംസാരിച്ചു.

Exit mobile version