Site iconSite icon Janayugom Online

സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്ന് മുതൽ ലേണേഴ്‌സ് പരീക്ഷാ രീതിയില്‍ മാറ്റം വരുത്തും; ചോദ്യങ്ങള്‍ കടുപ്പിക്കും

സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്ന് മുതല്‍ ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം. പരീക്ഷാ ചോദ്യങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം. ചോദ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. 20 ചോദ്യങ്ങള്‍ക്ക് പകരം 30 ചോദ്യങ്ങളാക്കി മാറ്റുകയും ഓപ്ഷനുകള്‍ മൂന്നില്‍ നിന്ന് നാലാക്കുകയും ചെയ്യും. ഒരു ഉത്തരം എഴുതാന്‍ 30 സെക്കന്‍ഡ് സമയമാണ് അനുവദിക്കുക. 

മുഴുവന്‍ ചോദ്യത്തില്‍ നിന്ന് 18 ചോദ്യത്തിനെങ്കിലും ശരിയായ ഉത്തരങ്ങള്‍ നല്‍കണം. നേരത്തെ 20 ചോദ്യങ്ങളില്‍ 12 എണ്ണം ശെരിയായാല്‍ മതിയായിരുന്നു. പുതിയ സിലബസ് എംവിഡിയുടെ ലീഡ്‌സ് ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്. ആപ്പില്‍ മോക് ടെസ്റ്റിനായുള്ള സൗകര്യവും ഒരുക്കിക്കഴിഞ്ഞു.

Exit mobile version