Site iconSite icon Janayugom Online

നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിച്ച രണ്ടാനമ്മയും പിതാവും ഒളിവിൽ

നാലാം ക്ലാസ് വിദ്യാർത്ഥിനിയെ മാനസികമായി പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തിരുന്ന രണ്ടാനമ്മയും പിതാവും ഒളിവിൽ.ചെങ്ങന്നൂർ ഡി.വൈ.എസ്.പി എം.കെ.ബിനുകുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കി. പെൺകുട്ടിയുടെ പിതാവ് ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണം തടത്തിൽ അൻസർ, രണ്ടാം ഭാര്യ ഷെഫിന എന്നിവർക്കെതിരെയാണ് നൂറനാട് പോലീസ് കേസ്സെടുത്തത്.

ബുധനാഴ്ച രാവിലെ സ്കൂളിലെത്തിയ കുട്ടിയുടെ മുഖത്തുൾപ്പെടെ മർദ്ദനത്തിൻ്റെ പാടുകൾ ശ്രദ്ധയിൽ പെട്ട അധ്യാപകർ വിവരം അന്വഷിച്ചപ്പോളാണ് ക്രൂര മർദ്ദനത്തിൻ്റെ വിവരങ്ങൾ കുട്ടി വിവരിച്ചത്. മാത്രമല്ല കുട്ടി നേരിട്ട പ്രയാസങ്ങളും വിവരങ്ങളും മർദ്ദനവും എഴുതിയ മൂന്നു പേജുള്ള കത്തും ലഭിച്ചിരുന്നു.
തുടർന്ന് അധ്യാപകർ മാതാപിതാക്കളെ വിളിച്ചെങ്കിലും എത്തിയില്ല പിന്നീട് കുട്ടിയുടെ മുത്തശ്ശനെയും മുത്തഛനെയും സ്കൂളിലേക്ക് വരുത്തുകയും പോലീസിൽ വിവരം
അറിയിക്കുകയുമായിരുന്നു. പിതാവായ അൻസറും രണ്ടാനമ്മ ഷെഫിനയും ഒളിവിലാണെന്നാണ് വിവരം. ഇവർക്കായി പോലീസ് ഊർജ്ജിതമായ അന്വേഷണത്തിലാണ്. അൻസർ നൂറനാട് പോലീസ് സ്റ്റേഷനിൽ വീടാക്രമണ കേസിലും അടൂർ സ്റ്റേഷനിൽ കഞ്ചാവ് കടത്തിയ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Exit mobile version