സംസ്ഥാനത്തെ ചെറുതോടുകൾ പൂർണമായും ശുചീകരിക്കുവാൻ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിൽ തീരുമാനം. റെയിൽവേയിലെ മാലിന്യ നീക്കത്തിന് സർക്കാരിനോട് റെയിൽവേ സഹായം അഭ്യർത്ഥിച്ചു. ബണ്ട് കെട്ടി വെള്ളം വറ്റിച്ച് നൽകാമെന്ന് റെയിൽവേ അറിയിച്ചു. കനാലിനുള്ളിലെ മാലിന്യനീക്കം ഇറിഗേഷൻ ഏറ്റെടുക്കണമെന്നുമാണ് ആവശ്യം.
തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം ‑റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും യോഗത്തില്‍ പങ്കെടുത്തു.
ആമയിഴഞ്ചൻ തോടിന്റെ പ്രദേശത്ത് മാലിന്യം കുന്നു കൂടുന്നത് വെള്ളത്തിന്റെ ഒഴുക്ക് തടയപ്പെടുകയും തമ്പാനൂരിലും പരിസരത്തും വെള്ളക്കെട്ടുണ്ടാകുന്നതിനും ഇടയാക്കുന്നുണ്ട്. രോഗാണുക്കൾ പെരുകി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാവുന്ന സാഹചര്യത്തിലാണ് യോഗം.
റെയിൽവേയുടെ ഭാഗത്തെ മാലിന്യനീക്കംഇറിഗേഷൻ വകുപ്പുമായി ചേർന്ന് നടത്താൻ ആണ് ആലോചന. ചീഫ് സെക്രട്ടറി യോഗം വിളിച്ച് അന്തിമ തീരുമാനം എടുക്കും. ശുചീകരണ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല സബ് കളക്ടർക്ക് ആണ്. നഗരസഭക്ക് കീഴിലെ സ്ഥലങ്ങൾ നഗര സഭയും ശുചിയാക്കും, ഇറിഗേഷൻ വകുപ്പിന്റെ കീഴിൽ ഉള്ള സ്ഥലം വകുപ്പ് ശുചിയാക്കും.
English Summary: The streams in the state will be completely cleaned: Chief Minister
You may also like this video