Site iconSite icon Janayugom Online

മന്ത്രി ഗണേശ് കുമാറുമായുള്ള ചര്‍ച്ചയില്‍ സമരം ഒത്തുതീര്‍പ്പാക്കി; സംസ്ഥാനത്ത് ഡ്രൈവിംങ് ടെസ്റ്റുകള്‍ പുനരാരംഭിച്ചു

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിച്ചു. ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാര്‍ നടത്തിയ ചര്‍ച്ചയിലാണ് സമരംഒത്തുതീര്‍പ്പായത്. എന്നാല്‍ ഡ്രൈവിംങ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ വലിയ തിരക്ക് ഉണ്ടായില്ല.

രണ്ടുദിവസം കൊണ്ട് സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് എത്തുമെന്ന് എം വി ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.മെയ് രണ്ടു മുതലാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ വരുത്തിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം ആരംഭിച്ചത്. കഴിഞ്ഞദിവസം ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.

12 ദിവസത്തെ സമരത്തിനുശേഷം ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിച്ചപ്പോള്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ തൃപ്തരാണ്. സംസ്ഥാന വ്യാപകമായി എല്ലാ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിലും ടെസ്റ്റുകള്‍ സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങി

Eng­lish Smmary:
The strike was set­tled in dis­cus­sions with Min­is­ter Ganesh Kumar; Dri­ving tests have resumed in the state

You may also like this video:

Exit mobile version