Site icon Janayugom Online

വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുന്നതിനെ വിദ്യാർഥി സമൂഹം ഒന്നിച്ച് ചെറുക്കണം; പടിയൂർ എഐഎസ്എഫ്

ചരിത്രം വളച്ചൊടിക്കുകയും വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുന്നതിനെ വിദ്യാർഥി സമൂഹം ഒന്നിച്ച് ചെറുക്കണമെന്ന് എഐഎസ്എഫ് പടിയൂർ ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് എഐഎസ്എഫ് ജില്ല സെക്രട്ടറി എൻ.കെ.സനൽ കുമാർ പറഞ്ഞു. എഐഎസ്എഫ് ലോക്കൽ പ്രസിഡന്റ് .ഗോകുൽ സുരേഷ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു.

സിപിഐ മണ്ഡലം സെക്രട്ടറി പി മണി , സിപിഐ നോർത്ത് ലോക്കൽ സെക്രട്ടറി വി.ആർ രമേഷ്,കെ എസ് രാധാകൃഷ്ണൻ,കെ വി രാമകൃഷ്ണൻ,എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി വി വിബിൻ,എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു ശങ്കർ,എ.ഐ.എസ്. എഫ് മണ്ഡലം പ്രസിഡണ്ട് മിഥുൻ പി എസ്, എ ഐ വൈ എഫ് പടിയൂർ മേഖല പ്രസിഡണ്ട് അഭിജിത്ത് വി ആർ , എഐഎസ്എഫ് മണ്ഡലം സെക്രട്ടറി ശ്യാം എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

അഭിമന്യു ഇ.എസിനെ സെക്രട്ടറിയായും,ഗോകുൽ സുരേഷിനെ പ്രസിഡന്റായും നസ്മീർ, സെൽവിൻ സെബാസ്റ്റ്യൻ എന്നിവരെ ജോ.സെക്രട്ടറിമാരായും അധിഷ ഉല്ലാസ്, അജിത്ത് വി.ആർ എന്നിവരെ വൈസ് പ്രസിഡന്റായും എ.ഐ.എസ്.എഫ് പടിയൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായിഈ സമ്മേളനം തിരഞ്ഞെടുത്തു. അജിത്ത് വി ആർ സമ്മേളനത്തിന് നന്ദി പറഞ്ഞു.

ENGLISH SUMMARY:The stu­dent com­mu­ni­ty must unite to oppose the saf­fro­ni­sa­tion of the edu­ca­tion sec­tor; Padiy­oor AISF
You may also like this video

Exit mobile version