Site iconSite icon Janayugom Online

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. തൃക്കരിപ്പൂർ കടപ്പുറത്തെ നിസാറിൻ്റെ മകൻ ഇ എം പി മുഹമ്മദ്(13) ആണ് മരിച്ചത്. എളമ്പച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ്.

ശനിയാഴ്ച ഉച്ചയ്ക്ക് ഏകദേശം 12 മണിയോടെ ഇടയിലക്കാട് പാലത്തിന് സമീപമാണ് അപകടം നടന്നത്. കൂട്ടുകാർക്കൊപ്പം കുളിക്കാനായി പുഴയിലിറങ്ങിയ മുഹമ്മദ് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.

Exit mobile version