അകത്തേത്തറ ഗ്രാമ പഞ്ചായത്ത് ഉമ്മിണിയിൽ കോളേജ് വിദ്യാർഥിനിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സുബ്രഹ്മണ്യൻ‑ദേവകി ദമ്പതിമാരുടെ മകൾ ബീന(20)യെയാണ് ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പാലക്കാട് എം.ഇ.എസ് സ്വകാര്യ കോളേജിലെ മൂന്നാംവർഷ ബി. കോം വിദ്യാർഥിനിയായിരുന്നു ബീന. ഞായറാഴ്ച രാവിലെ കുളിക്കാനായി മുറിയിൽ കയറിയ ബീനയെ ഏറെനേരം കഴിഞ്ഞിട്ടും പുറത്തു കാണാത്തതിനാലാണ് വീട്ടുകാർ മുറി പരിശോധിച്ചത്. തുടർന്നാണ് ജനലിൽ തൂങ്ങിനിൽക്കുന്നനിലയിൽ ബിനയുടെ ശരീരം കണ്ടെത്തിയത്. ഉടൻ തന്നെ വീട്ടുകാരും അയൽക്കാരും ചേര്‍ന്ന് പെൺകുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശനിയാഴ്ച ഒലവക്കോട് എംഇഎസ് കോളേജിൽ പരീക്ഷാ ഫീസ് അടയ്ക്കാൻ ബീന എത്തിയിരുന്നുവെങ്കിലും അദികൃതര്‍ നിരസിച്ചുവെന്നാണ് സഹോദരന്‍ ആരോപിച്ചത്. കഴിഞ്ഞദിവസം ബീനയുടെ അമ്മ കോളേജിൽ ഫീസ് അടയ്ക്കാനായി പോയിരുന്നു. എന്നാൽ കോളേജിലെ ട്യൂഷൻ ഫീസ് മാത്രമാണ് കോളേജ് അധികൃതർ സ്വീകരിച്ചത്. കോളേജില്‍ ഫീസടച്ചവരുടെ പണം സര്‍വ്വകലാശാലയ്ക്ക് നല്‍കിയെന്നും. പരീക്ഷാഫീസ് ഇനി നേരിട്ട് അടയക്കാമെന്നും കോളേജ് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ഫീസടയ്ക്കുന്നതിനുള്ള സര്‍വ്വകലാശാല ലിങ്ക് അയച്ചുനൽകിയെന്നും ഇനി അടയ്ക്കാനാകില്ലെന്നുമായിരുന്നു കോളേജ് ജീവനക്കാരുടെ മറുപടി. തുടർന്ന് അമ്മ തിരികെ വീട്ടിലെത്തി ഇക്കാര്യം ബീനയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ മുതല്‍ സഹോദരി ദുഖിതയായിരുന്നുവെന്നും സഹോദരനും ബന്ധിക്കളും പറയുന്നു. ഫീസ് അടയ്ക്കാൻ ഇനി കഴിയില്ലെന്നറിഞ്ഞതോടെ ബീന ഏറെ അസ്വസ്ഥയായിരുന്നുവെന്നും തന്റെ ഒരു വര്‍ഷം നഷ്ടമായെന്നും പറഞ്ഞ് ഏറെ നേരം കരഞ്ഞുവെന്നും സഹോദരന്‍ പറയുന്നു. കോളേജിലേക്കും മറ്റ് സുഹൃത്തുക്കളോടും ബീന പണമയ്ക്കാനാവുമോയെന്ന് അന്വേഷിച്ചിരുന്നു. ഇതേ തുടര്‍ന്നുണ്ടായ നിരശയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി.
English Summary : Palakkad student found hanging inside house
you may also like this video