Site iconSite icon Janayugom Online

വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; അധ്യാപകൻ അറസ്റ്റിൽ

വിദ്യാർത്ഥിയെ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. വയനാട് സുൽത്താൻ ബത്തേരിയിലെ സ്കൂളിലെ ഹയർ സെക്കന്‍ഡറി വിഭാഗം താത്കാലിക ഹിസ്റ്ററി അധ്യാപകൻ ജയേഷിനെയാണ് സുൽത്താൻ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ വിദ്യാർത്ഥി കൗൺസിലിങിൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. 

എറണാകുളം പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശിയാണ് പിടിയിലായ ജയേഷ്. ഇയാൾക്കെതിരെ നേരത്തെയും പോക്സോ പരാതികൾ ഉയർന്നിരുന്നു. സ്കൂളിലെ കുട്ടിയെ അധ്യാപകനൊപ്പം പലയിടത്തായി കണ്ട നാട്ടുകാരാണ് വിഷയത്തിൽ പരാതി നൽകിയത്. ചൈൽഡ് ലൈൻ അധികൃതർ കുട്ടിയെ കൗൺസിലിങിന് വിധേയനാക്കി. പീഡിപ്പിക്കപ്പെട്ട കാര്യം കുട്ടി വെളിപ്പെടുത്തിയതോടെയാണ് കേസെടുത്തത്. 2024 സെപ്റ്റംബറിനു ശേഷം പലപ്പോഴായി മറ്റ് അധ്യാപകർ ഇല്ലാത്ത സമയത്ത് ജയേഷ് താമസിച്ചിരുന്ന മുറിയിലെത്തിച്ചായിരുന്നു പീഡനം.

Exit mobile version