Site iconSite icon Janayugom Online

അധ്യാപകന്​ കോവിഡ്; വിദ്യാർഥികളെ സ്​കൂളിൽ പൂട്ടിയിട്ടു

അധ്യാപകൻ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് വിദ്യാർഥികളെ സ്കൂളിൽ അടച്ച്പൂട്ടി ചെെന സർക്കാർ. ബെയ്ജിങ്ങിലെ ഒരു പ്രെെമറി സ്കൂളിലാണ് സംഭവം. പോസിറ്റീവ് കേസ് കണ്ടെത്തുകയും സ്കൂൾ അടച്ചിടുകയും ചെയ്യ്ത സാഹചര്യത്തിലാണ് കുട്ടികളെ പൂട്ടിയിട്ടത്. ഇതിനെ തുടർന്ന് കുട്ടികളുടെ മാതാപിതാക്കൾ സ്കൂളന് മുന്നിൽ തടിച്ച്കൂടി. കോവിഡ്​ സ്ഥിരീകരിച്ച അധ്യാപകൻറെ കുട്ടി അടുത്തുള്ള ജൂനിയർ ഹൈസ്കൂളിൽ വെച്ച്​ കോവിഡ്​ പോസിറ്റീവാണെന്ന്​ സ്ഥിരീകരിച്ചതോടെ ആ സ്​കൂളിലെ ചില വിദ്യാർഥികളും ക്വാറൻറീനിൽ പ്രവേശിക്കേണ്ടി വന്നിട്ടുണ്ട്.

ചില കുട്ടികൾ രണ്ടാഴ്​ച്ചത്തേക്ക്​ സ്​കൂളിൽ ക്വാറൻറീനിൽ കഴിയേണ്ടി വരുമെന്ന്​ പ്രിൻസിപ്പൽ രക്ഷിതാക്കളെ അറിയിച്ചിരുന്നു. ക്വാറൻറീൻ കാലയളവിൽ കുട്ടികളോടൊപ്പം ഒരു രക്ഷിതാവിന് താമസിക്കാമെന്നും സ്​കൂളിൽ നിന്നും അറിയിപ്പുണ്ടായി. അതേസമയം, എത്ര കുട്ടികളെയാണ്​ ക്വാറൻറീനിലിരുത്തിയതെന്ന കാര്യം വ്യക്തമല്ല. കോവിഡ്​ ഫലം കാത്തിരിക്കുന്ന കുട്ടികളുടെ മാതാപിതാക്കളോട്​ രാത്രി സ്​കൂളിൽ കഴിയാനായി തലയിണകളും പുതപ്പുകളും കൊണ്ടുവരാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്​. മുഴുവൻ ജീവനക്കാരെയും വിദ്യാർത്ഥികളെയും സ്കൂൾ പരിസരത്ത് വെച്ച്​ തന്നെ പരിശോധിച്ച്​, സ്​കൂൾ താൽക്കാലികമായി അടച്ചിരിക്കുകയാണ്.
eng­lish sum­ma­ry; The stu­dents were locked up in the school
you may also like this video;

Exit mobile version