Site iconSite icon Janayugom Online

ബൂസ്റ്റര്‍ ഡോസിന് ആയുസ് മൂന്നു മാസം മാത്രമെന്ന് പഠനം

ഫൈസര്‍, മോഡേണ തുടങ്ങിയ എംആര്‍എന്‍എ വാക്സിനുകളുടെ മൂന്നാം ഡോസുകളുടെ ഫലപ്രാപ്തി നാലാം മാസത്തോടെ കുറയാന്‍ തുടങ്ങുമെന്ന് യുഎസ് സെന്റേഴ്‌സ് ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പഠന റിപ്പോര്‍ട്ട്.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അധിക ഡോസ് അല്ലെങ്കില്‍ നാലാമത്തെ ഡോസ് ആവശ്യമായി വരുമെന്ന് ഈ പുതിയ കണ്ടെത്തല്‍ സൂചിപ്പിക്കുന്നുവെന്നും സിഡിസി പറയുന്നു. പല രാജ്യങ്ങളിലും പൂര്‍ണമായ വാക്സിനേഷന്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ചില രാജ്യങ്ങള്‍ മാത്രമാണ് ബൂസ്റ്ററുകള്‍ പുറത്തിറക്കിയിരിക്കുന്നത്.

eng­lish sum­ma­ry; The study found that the lifes­pan of a boost­er dose was only three months

you may also like this video;

Exit mobile version