പഠനയാത്രകൾ പരമാവധി മൂന്നു ദിവസമായി ചുരുക്കി പൊതുവിദ്യാഭ്യാസവകുപ്പ് യാത്രാ മാർഗരേഖ പുതുക്കി.അവധിദിനംകൂടി ഉൾപ്പെടുത്തിയാണിത്. രാത്രി 10നു ശേഷവും പുലർച്ചെ അഞ്ചിനു മുമ്പും യാത്ര ഒഴിവാക്കണം.സിബിഎസ്‌ഇ, ഐസിഎസ്‌ഇ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാലയങ്ങൾക്കും ഇത് ബാധകമാണ്.സ്‌കൂൾ മേലധികാരിയുടെ പൂർണനിയന്ത്രണത്തിൽ അധ്യാപക കൺവീനറുടെ ചുമതലയിലാകണം യാത്ര.
സ്‌കൂൾ പാർലമെന്റ് അംഗങ്ങളിലെ വിദ്യാർഥി പ്രതിനിധി കൺവീനറായും പിടിഎ പ്രതിനിധി അംഗമായും ടൂർ കമ്മിറ്റി രൂപീകരിക്കണം.സ്‌കൂളുകളിലെ പഠനയാത്രകൾക്ക് രക്ഷിതാക്കളുടെ സമ്മതപത്രം വാങ്ങണം. രക്ഷിതാക്കളുടെ പ്രതിനിധിയും വാഹനത്തിൽ വേണം. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കരുത്.
അനുവദനീയ എണ്ണം ആളുകളേ യാത്ര ചെയ്യാവൂ. റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസർക്കും പൊലീസ് സ്‌റ്റേഷനിലും റിപ്പോർട്ട് നൽകണം.അധ്യാപക–വിദ്യാർഥി അനുപാതം 1:15 ആയിരിക്കണം. 15 വിദ്യാർഥിനികൾക്ക് ഒരു അധ്യാപികയും വേണം. യാത്രയിൽ പാലിക്കേണ്ട നിയമം സ്‌കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം. രക്ഷിതാക്കളുടെ യോഗം ചേർന്ന് യാത്രാവിവരവും തയ്യാറെടുപ്പും വിശദീകരിക്കണം.
English Summary:
The study tour is only for 3 days, parents’ consent must be obtained; Guidelines revised
You may also like this video: