Site iconSite icon Janayugom Online

സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേരെ മുകളില്‍; ചൂട് കനക്കും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മാർച്ച്‌ മാസത്തിൽ കേരളത്തിൽ താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേരെ മുകളിലായെത്തുന്ന ഇക്വനോസ് പ്രതിഭാസമാണ് കാരണം. മാർച്ച് 22–23 തീയതികളിലാണ് സൂര്യൻ ഭൂമധ്യ രേഖയ്ക്ക് നേരെ മുകളിലെത്തുക.
എല്ലാ ജില്ലയിലും 37 മുതൽ 40 ഡിഗ്രി സെൽഷ്യസിലേക്ക് വരെ താപനില എത്തിയേക്കും. നിലവിൽ 35–38 ഡിഗ്രി സെൽഷ്യസാണ് ചൂട്. പോയവർഷം മൺസൂൺ, തുലാവർഷം, ശൈത്യകാലം എന്നിവ കാര്യമായി കേരളത്തിന് ലഭിച്ചിട്ടില്ല. മാത്രമല്ല, എൽനിനോ പ്രതിഭാസവും അറബിക്കടലിലെ താപനിലയും ഉയർന്ന് നിൽക്കുന്നതും നിർമ്മാണ പ്രവർത്തനങ്ങളും മരംമുറിയും അന്തരീക്ഷ താപനില ഉയരാൻ കാരണമാണ്.

തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലും ചൂട് കൂട്ടുമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ പ്രവചനം. പൊള്ളുന്ന ചൂടിലും വേനൽമഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വിദധർ പറയുന്നു. മാർച്ച് പകുതിയോടെയായിരിക്കുമിത്. കഴിഞ്ഞ വർഷം വേനൽമഴയും കുറവായിരുന്നു. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ സാധാരണയേക്കാള്‍ 2- 4 ഡിഗ്രി സെല്‍ഷ്യസ് ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ഇന്നും നാളെയും അതായത് 2024 ഫെബ്രുവരി 29, മാര്‍ച്ച് 1 ന് കൊല്ലം, ആലപ്പുഴ , കോട്ടയം തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും പത്തനംതിട്ട, എറണാകുളം, പാലക്കാട്,കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.സാധാരണയെക്കാള്‍ 2 – 4°C കൂടുതലാണിത്.

Eng­lish Sum­ma­ry: The sun is above the equa­tor; Yel­low alert in nine dis­tricts today due to heat wave

You may also like this video

Exit mobile version