Site iconSite icon Janayugom Online

ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനാവശ്യ ഇടപെടലുകള്‍ ജനാധിപത്യത്തെ അപകടത്തിലാക്കുമെന്ന് സുപ്രീംകോടതിയുടെ വിമര്‍ശനം

ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനാവശ്യ ഇടപെടലുകള്‍ ജനാധിപത്യത്തെ അപകടത്തിലാക്കുമെന്ന് സുപ്രീംകോടതിയുടെ വിമര്‍ശനം. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംങ് കമ്മിറ്റി അംഗത്തിന്റെ തെര‍ഞ്ഞെടുപ്പില്‍ ലെഫ്. ഗവര്‍ണര്‍ വി കെ സക്സേന അനാവശ്യ ഇടപെടലുകള്‍ നടത്തുകയാമെന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹ,ആര്‍. മഹാദേവന്‍ എന്നിവരുടെ ബെഞ്ച് പറ‍ഞ്ഞു.

എവിടെ നിന്നാണ് താങ്കള്‍ക്ക് ഇത്രയും അധികാരം എന്നും ലെഫ്.ഗവര്‍ണറോട് കോടതി ചോദിച്ചു.മുനിസിപ്പൽകോർപറേഷൻ നിയമത്തിലെ 487–-ാം വകുപ്പ്‌ അനുസരിച്ച്‌ തെരഞ്ഞെടുപ്പിൽ ഇടപെടാൻ തനിക്ക്‌അധികാരമുണ്ടെന്ന ലെഫ്‌.ഗവർണറുടെ അവകാശവാദത്തിൽ കോടതി സംശയംപ്രകടിപ്പിച്ചു.സ്‌റ്റാൻഡിങ് കമ്മിറ്റിയിലെ ആറാമത്തെ അംഗത്തിനായുള്ള തെരഞ്ഞെടുപ്പിൽ ലെഫ്‌. ഗവർണർ അനാവശ്യ ഇടപെടലുകൾ നടത്തിയെന്ന്‌ ചൂണ്ടിക്കാട്ടി ഡൽഹി മേയർ ഷെല്ലി ഒബ്‌റോയ്‌യാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌.

Exit mobile version