Site iconSite icon Janayugom Online

മണിപ്പൂരില്‍ വീടും സ്ഥലവും വിട്ടുപോകേണ്ടി വന്നവരെ പുനരധിവസിപ്പിക്കാൻ നിര്‍ദേശിച്ച് സുപ്രീം കോടതി

മണിപ്പൂരില്‍ വീടും സ്ഥലവും വിട്ടുപോകേണ്ടി വന്നവരെ പുനരധിവസിപ്പിക്കാനും ആരാധാനാലയങ്ങൾ സംരക്ഷിക്കാനും സുപ്രീം കോടതി നിര്‍ദേശം. അതേസമയം രണ്ട് ദിവസമായി പ്രദേശത്ത് അക്രമം നടന്നിട്ടില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. പ്രദേശത്ത് 52 കമ്പനി സായുധസേനയെ വിന്യസിച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. കലാപ മേഖലകളിൽ ഡ്രോൺ, ഹെലികോപ്റ്റർ നിരീക്ഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം കരസേനയും അസം റൈഫിൾസും വിവിധയിടങ്ങളിൽ ഫ്ലാഗ് മാർച്ച് നടത്തിയിരുന്നു. മണിപ്പൂരില്‍ വ്യാപകമായി നടന്ന കലാപങ്ങളില്‍ 231 പേര്‍ക്കാണ് ഇതുവരെ പരിക്കേറ്റത്. 60 പേര്‍ കൊല്ലപ്പെട്ടതായും ഡാറ്റ വ്യക്തമാക്കുന്നു.
അക്രമം ഭയന്ന് 596 പേർ അയൽ സംസ്ഥാനമായ മിസോറമിലേക്കു പലായനം ചെയ്തു. അസമിലേക്കും ആളുകൾ കൂട്ടമായി നീങ്ങുന്നുണ്ട്. തലസ്ഥാനമായ ഇംഫാലിൽ ഇന്നലെ രാവിലെ കർഫ്യൂവിൽ ഇളവ് നൽകി. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവദിച്ചു.

മണിപ്പുരിലെ സർവകലാശാലയിൽ പഠിക്കുന്ന 9 മലയാളി വിദ്യാർഥികളെ ഇന്നലെ രാത്രി വിമാനമാർഗം ബെംഗളൂരുവിലെത്തിച്ചു.

Eng­lish Sum­ma­ry; The Supreme Court direct­ed the reset­tle­ment of those who had to leave their homes and places in Manipur
You may also like this video

Exit mobile version