Site iconSite icon Janayugom Online

സുപ്രീം കോടതി ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി

അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ മുദ്രവച്ച കവറില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് മടക്കി നല്‍കി. വിവരങ്ങളുടെ പകര്‍പ്പ് കൈവശമില്ലെന്നും രേഖകള്‍ തിരിച്ചുനല്‍കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് രേഖകള്‍ ഡിജിറ്റലൈസ് ചെയ്തതിന് ശേഷം മുദ്രവച്ച കവറില്‍ സുപ്രീം കോടതി രജിസ്ട്രി വിവരങ്ങള്‍ കൈമാറിയത്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

Eng­lish Sum­ma­ry: The Supreme Court hand­ed over the Elec­toral Bond infor­ma­tion to the Elec­tion Commission

You may also like this video

YouTube video player
Exit mobile version