Site iconSite icon Janayugom Online

ഉക്രെയ്ൻ; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ആശങ്ക അറിയിച്ച് സുപ്രീം കോടതി

ഉക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ആശങ്ക അറിയിച്ച് സുപ്രീം കോടതി. ഉക്രെയ്നില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് പരാമര്‍ശം.

വിദ്യാര്‍ത്ഥികള്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ ബന്ധപ്പെടാനായി ഹെല്‍പ്പ് ലൈൻ നമ്പറുകള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, ഹിമ കോലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

അതേസമയം ഇതുവരെ 17,000 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ബാക്കിയുള്ള 7,000 ഇന്ത്യന്‍ പൗരന്മാരെ വേഗത്തില്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഒഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി ഇന്നും യോഗം വിളിച്ചതായി അറ്റോര്‍ണ്ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു.

eng­lish sum­ma­ry; The Supreme Court has expressed con­cern over the plight of Indi­an students

you may also like this video;

Exit mobile version