രോഗിയുടെ ജീവൻ രക്ഷിക്കാനായില്ല എന്ന ഒറ്റക്കാരണത്താൽമാത്രം മെഡിക്കൽ പിഴവിന് ഡോക്ടർക്കുമേൽ ഉത്തരവാദിത്വം ചുമത്താനാവില്ലെന്ന് സുപ്രീം കോടതി. ഡോക്ടർ യുക്തിസഹമായ പരിചരണം നൽകേണ്ടതുണ്ട്.
എന്നാൽ, പ്രശ്നങ്ങൾ അതിജീവിച്ച് രോഗി വീട്ടിൽ തിരിച്ചെത്തുമെന്ന് ഉറപ്പുനൽകാൻ ആർക്കും സാധിക്കില്ലെന്നും ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ഡോക്ടർക്ക് ആവശ്യമായ നൈപുണ്യം ഇല്ലാതിരിക്കുകയോ ഒരു പ്രത്യേക കേസിൽ കഴിവ് ഉപയോഗിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് ബാധ്യത ചുമത്താനാവുകയെന്നും കോടതി പറഞ്ഞു.
ശസ്ത്രക്രിയയ്ക്കുശേഷമുള്ള ചികിത്സയ്ക്കിടെ ഭർത്താവ് മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരേ ഭാര്യ നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസാണ് സുപ്രീം കോടതി പരിഗണിച്ചത്.
English summary;The Supreme Court has ruled that a doctor cannot be blamed if a patient dies
You may also like this video;