Site iconSite icon Janayugom Online

ബലാത്സംഗക്കേസ് പ്രതിയെ വെറുതെവിട്ട ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിന്റെ പേരില്‍ ബലാത്സംഗ കേസിലെ പ്രതിയെ വെറുതെ വിട്ട മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. സാമാന്യയുക്തിക്കു മനസിലാവാത്തതാണ് ഹൈക്കോടതി വിധിയെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ജെ ബി പര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ച് വിമര്‍ശിച്ചു.

ഹൃദയഭേദകമായ വിവരങ്ങളാണ് ഈ കേസിലുള്ളതെന്ന് പരമോന്നത കോടതി വിലയിരുത്തി. ഇങ്ങനെയൊരു കേസില്‍ പ്രതിയെ വെറുതെവിട്ട ഹൈക്കോടതി നടപടി വഴിപിഴച്ച നീതിനടത്തിപ്പായി മാത്രമേ കാണാനാവൂ. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയെന്ന പേരില്‍ ബലാത്സംഗ കേസ് പ്രതിയെ വെറുതെവിട്ട വിധി വേറെയുണ്ടാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിനാല്‍ ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നതെല്ലാം സംശയാസ്പദമാണെന്ന കണ്ടെത്തല്‍ അംഗീകരിക്കാനാകില്ല. പ്രോസിക്യൂഷന്റെ തെളിവുകള്‍ വിശ്വസനീയമാണോ കുറ്റകൃത്യം നടന്നിട്ടുണ്ടെന്നു കരുതാന്‍ പര്യാപ്തമാണോയെന്നെല്ലാം പരിശോധിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Eng­lish Sumam­ry: The Supreme Court quashed the order acquit­ting the accused in the rape case

You may also like this video

Exit mobile version