ഡല്‍ഹി മദ്യനയക്കേസിൽ ഇഡി അറസ്റ്റുചെയ്ത ആം ആദ്‌മി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ഹർജി സുപ്രീംകോടതി തള്ളി. കെജ്രിവാളിനെ അധികാരത്തിൽ നിന്ന് നീക്കാൻ നിയമപരമായ അവകാശമില്ലെന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരുടെ ബെഞ്ച് ഹരജി തള്ളിയത്.
ഇഡിയുടെ എതിർപ്പ് തള്ളി ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുപ്രീംകോടതി കെജ്രിവാളിന് 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. പ്രചാരണരംഗത്ത് സജീവമാകാനുള്ള കെജ്‌രിവാളിന്റെ അവകാശം ജസ്റ്റിസ് സഞ്‌ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് അംഗീകരിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ഓഫീസോ ഡൽഹി സെക്രട്ടറിയറ്റോ സന്ദർശിക്കരുത്, അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ ഔദ്യോഗിക ഫയലുകളിൽ ഒപ്പിടരുത്, മദ്യനയക്കേസിനെക്കുറിച്ച് പ്രസ്‌താവന അരുത്, സാക്ഷികളുമായി സംസാരിക്കരുത്, കേസുമായി ബന്ധപ്പെട്ട ഔദ്യോഗിക ഫയലുകൾ പരിശോധിക്കാൻ പാടില്ല, ജൂൺ രണ്ടിന് കീഴടങ്ങണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
English Summary:The Supreme Court rejected the plea seeking removal of Kejriwal from the post of Chief Minister
You may also like this video