Site iconSite icon Janayugom Online

പീഡന ഇര ‘ചൊവ്വാദോഷക്കാരി’­യാ­ണോയെന്ന് പരിശോധന; ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്‌റ്റേ

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച യുവതി ‘ചൊവ്വാദോഷക്കാരി’­യാ­ണോയെന്ന് ജാതകം നോക്കി പരിശോധിക്കാനുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് അലഹബാദ് ഹൈക്കോടതി വിചിത്ര വിധി പുറപ്പെടുവിച്ചത്. ഇര ‘ചൊവ്വാദോഷക്കാരി’ ആയതിനാല്‍ വിവാഹം നടത്താനാകില്ലെന്ന് പ്രതികളുടെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെ ലഖ്നൗ സര്‍വകലാശാലയിലെ ജ്യോതിഷ വിഭാഗത്തോടാണ് യുവതി ചൊവ്വാദോഷക്കാരിയാണോ എന്ന് കണ്ടെത്താനായി ജാതകം പരിശോധിക്കാന്‍ അലഹബാദ് ഹൈക്കോടതി നിര്‍ദേശിച്ചത്. പത്ത് ദിവസത്തിനകം ജാതകം ജ്യോതിഷ വിഭാഗം തലവന് നല്‍കാന്‍ കക്ഷികളോട് കോടതി നിര്‍ദേശിച്ചിരുന്നു. അലഹബാദ് സര്‍വകലാശാലയിലെ പ്രൊഫസര്‍ കൂടിയാണ് പ്രതി. 

പീഡനക്കേസില്‍ അറസ്റ്റിലായ ഇയാള്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ്, ഇന്ന് വിഷയം ശ്രദ്ധയില്‍പ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നിര്‍ദേശപ്രകാരം സ്വമേധയാ ഫയലില്‍ സ്വീകരിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടന്ന പ്രത്യേക ഹിയറിങ്ങില്‍ അവധിക്കാല ബെഞ്ച് അംഗങ്ങളായ ജസ്റ്റിസ് സുധാംശു ധൂലിയ, ജസ്റ്റിസ് പങ്കജ് മിത്തല്‍ എന്നിവരാണ് കേസ് പരിഗണിച്ചത്. ജ്യോതിഷത്തിന് വിഷയവുമായി ബന്ധമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഹൈക്കോടതി ഉത്തരവ് അസ്വസ്ഥമാക്കുന്നതാണെന്ന് വിശേഷിപ്പിച്ചു. കേസ് അടുത്തമാസം വീണ്ടും പരിഗണിക്കും. 

Eng­lish Summary:The Supreme Court stayed the order of the High Court
You may also like this video

Exit mobile version