Site iconSite icon Janayugom Online

ആരാധനാലയ നിയമം സുപ്രീം കോടതി പരിഗണിക്കും

worship actworship act

1991ലെ ആരാധനാലയ നിയമം ചോദ്യം ചെയ്തുള്ള ഹർജികൾ ഒക്ടോബർ 11ന് സുപ്രീം കോടതി പരിഗണിക്കും. മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. കാശി നരേഷ് വിഭൂതി നാരായണ്‍ സിങ്ങിന്റെ മകളും കാശിയിലെ പഴയ രാജകുടുംബാംഗവുമായ മഹാരാജ കുമാരി കൃഷ്ണ പ്രിയയാണ് ഹര്‍ജി നല്‍കിയത്.
കാശിയിലും മഥുരയിലും നടപടികൾ സ്റ്റേ ചെയ്യാൻ സുപ്രീം കോടതിക്ക് കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് പറഞ്ഞു. ആരാധനാലയ നിയമത്തിലെ വ്യവസ്ഥകൾ ചോദ്യം ചെയ്യുന്ന ഹർജികളിൽ കേന്ദ്രം ഇതുവരെ ഒരു പ്രതികരണവും നല്കിയിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
എന്നാല്‍ ആരാധനാലയ നിയമം വ്യാഖ്യാനിച്ചാണ് കാശി, മഥുര കോടതികൾ വിധി പറഞ്ഞതെന്ന് ഹർജിക്കാരുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. സോളിസിറ്റർ ജനറൽ മറുപടി നല്കാന്‍ സമയം ആവശ്യപ്പെട്ടു. തുടര്‍ന്ന് വിഷയത്തിൽ ഇടപെടാൻ ഇതുവരെയുള്ള എല്ലാ അപേക്ഷകർക്കും സുപ്രീം കോടതി അനുമതി നൽകുകയും മറുപടി നൽകാൻ കേന്ദ്രത്തിന് രണ്ടാഴ്ചത്തെ സമയം നൽകുകയും ചെയ്തു. 

Eng­lish Sum­ma­ry: The Supreme Court will con­sid­er the House of Wor­ship Act

You may like this video also

YouTube video player
Exit mobile version