Site icon Janayugom Online

പൗരത്വ നിയമത്തിനെതിരായ ഹര്‍ജികള്‍ 19ന് കേള്‍ക്കുമെന്ന് സുപ്രീംകോടതി

ഭരണഘടന തത്വങ്ങള്‍ക്ക് വിരുദ്ധമായി പൗരത്വം മതത്തിന്റെ പേരില്‍ നല്‍കാന്‍ ലക്ഷ്യമിട്ട് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹാര്‍ജികള്‍19ന്‌ കേൾക്കുമെന്ന്‌ സുപ്രീംകോടതി. ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ചിന്‌ മുമ്പാകെ മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ്‌ വിഷയം പരാമർശിച്ചത്‌.

അടിയന്തരമായി ഹർജികൾ കേൾക്കണമെന്നും കേന്ദ്രം പാസാക്കിയ നിയമം അനുസരിച്ച്‌ പൗരത്വം നൽകിയാൽ അത്‌ തിരുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പാണ്‌ ചട്ടങ്ങൾ പുറത്തിറക്കിയതെന്നും സിബൽ പറഞ്ഞു.190 ഹർജികളുണ്ടെന്നും എല്ലാം ഒരുമിച്ച്‌ പത്തൊമ്പതിന്‌ കേൾക്കാമെന്നും ചീഫ്‌ ജസ്റ്റിസ്‌ അറിയിച്ചു. പൗരത്വ നിയമം മുസ്ലിങ്ങൾക്കെതിരെയുള്ളതാണെന്ന്‌ ചൂണ്ടിക്കാട്ടി ഡിവൈഎഫ്‌ഐ, സിപിഐ, മുസ്ലിംലീഗ്‌ തുടങ്ങിയ കക്ഷികളാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌.

Eng­lish Summary: 

The Supreme Court will hear the peti­tions against the Cit­i­zen­ship Act on the 19th

You may also like this video:

Exit mobile version