കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിൽ മോചിതനാകണമെന്ന മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ ഹർജി സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കും. തന്റെ ഹർജി അടിയന്തരമായി പട്ടികയിലുൾപെടുത്തണമെന്ന് ആവശ്യപ്പെട്ട് ജയിലിൽ കഴിയുന്ന നവാബ് മാലിക് നൽകിയ ഹര്‍ജിയാണ് പരിഗണിക്കുന്നത്.
മാലിക്കിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനോട് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് രേഖകൾ നൽകാൻ ആവശ്യപ്പെട്ടു.
ഗുണ്ടാസംഘം ദാവൂദ് ഇബ്രാഹിമിന്റെ സഹായികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സ്വത്ത് ഇടപാടിലാണ് മാലിക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് തൊട്ടുപിന്നാലെ, തന്റെ അറസ്റ്റും റിമാൻഡ് ഉത്തരവുകളും ചോദ്യം ചെയ്ത് മന്ത്രി കോടതിയിൽ ഹര്‍ജി നൽകിയിരുന്നു.
English summary;The Supreme Court will immediately consider Nawab Malik’s petition in the money laundering case
You may also like this video;