Site iconSite icon Janayugom Online

മുല്ലപ്പെരിയാർ ഹർജികൾ ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും

മുല്ലപ്പെരിയാർ ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മേൽനോട്ട സമിതിക്ക് ഡാം സുരക്ഷാ നിയമ പ്രകാരമുള്ള അധികാരങ്ങൾ നൽകുന്നതിൽ കേരളത്തിന്റേയും തമിഴ്നാടിന്റേയും നിലപാട് കോടതി നിരീക്ഷിക്കും.

ദേശീയ ഡാം സുരക്ഷാ അതോറിറ്റി പൂർണസജ്ജമാകുന്നതുവരെ ഡാം സുരക്ഷാ നിയമത്തിൽ അനുശാസിക്കുന്ന എല്ലാ പ്രവർത്തനങ്ങളും നടത്താൻ മേൽനോട്ട സമിതിക്ക് അധികാരം നൽകിക്കൊണ്ട് ഉത്തരവിറക്കാമെന്ന നിർദേശം കഴിഞ്ഞദിവസം കോടതി മുന്നോട്ടുവച്ചിരുന്നു.

കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ഓരോ സാങ്കേതിക അംഗത്തെ ഉൾപ്പെടുത്തി മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കുമെന്നും സുപ്രീം കോടതി കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു.

ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ പ്രവർത്തനം പൂർണതോതിലാകാൻ ഒരു വർഷമെടുക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അതുവരെ മേൽനോട്ട സമിതിക്ക് തുടരാവുന്നതാണെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി നിർദേശം മുന്നോട്ടുവച്ചു.

Eng­lish summary;The Supreme Court will recon­sid­er the Mul­laperi­yar peti­tions today

You may also like this video;

Exit mobile version