Site iconSite icon Janayugom Online

പെണ്‍കുട്ടിയെ കടയില്‍ വിളിച്ചുകയറ്റി പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍

ബാലികയെ കടയില്‍ വിളിച്ച് കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ച് ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍. പൊന്നാനിയിലെ പൊടി മില്ലില്‍ ജോലിക്കാരനായ ഷംസു (51) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയും വീട്ടുകാരും പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു.

20 ദിവസത്തോളം വിവിധയിടങ്ങളില്‍ താമസിച്ച് വരികയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയിരുന്നയായിരുന്നു പ്രതിയുടെ സഞ്ചാരം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും സംസ്ഥാനത്തിന് പുറത്ത് പ്രതി പോകാനിടയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിലെ നാഗപട്ടണത്ത് നിന്ന് പൊന്നാനി പൊലീസ് ഷംസുവിനെ അറസ്റ്റ് ചെയ്തത്. 

പൊന്നാനി പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്. അഷ്റഫ്, എസ്ഐ സിവി ബിബിന്‍, എഎസ്ഐ വര്‍ഗീസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അഷ്റഫ്, നാസര്‍, എസ് പ്രശാന്ത് കുമാര്‍ എന്നിവരടങ്ങുന്ന സംഘം ആണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 10 വര്‍ഷം മുമ്പ് സമാനമായ മറ്റൊരു കേസിലും ഇയാൾ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Exit mobile version