Site icon Janayugom Online

അഫ്ഗാന്‍ കൊടുംപട്ടിണിയിലേക്ക്; താലിബാന്‍ സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും

താലിബാന്‍ സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. താലിബാന്‍ ഭരണം പിടിച്ചെടുത്തിന് പിന്നാലെ അഫ്ഗാനില്‍ നിന്ന് പുറത്തുവരുന്ന ചിത്രങ്ങളും വാര്‍ത്തകളും വീഡിയോകളും ഹൃദയം തകര്‍ക്കുന്നതാണ്. അതിനിടയ്ക്കാണ് രാജ്യം കൊടുംപട്ടിണിയിലേക്ക് നീങ്ങുന്നുവെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അഫ്ഗാന്‍ ജനങ്ങള്‍ കൊടുംപട്ടിണിയിലേക്ക് വീണുപോകാതിരിക്കാന്‍ ലോകനേതാക്കള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്ന് യുഎന്‍ പ്രത്യേക വക്താവ് ഡെബോറ ലിയോണ്‍സ് പറഞ്ഞു. അഫ്ഗാനിലെ സമ്പദ്‌വ്യവസ്ഥയും സംസ്കാരവും പൂര്‍ണമായും തകര്‍ച്ചയുടെ വക്കിലാണ്. ഇത് രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നും ലിയോണ്‍സ് പറഞ്ഞു.

മറ്റ് രാജ്യങ്ങളുടെ സഹാ­യ­ത്തോടെ അ­ഫ്ഗാനില്‍ സ­മാധാനം പു­നസ്ഥാപിക്കാനും പട്ടിണി ഇ­ല്ലാതാക്കാനും പ­രി­ശ്രമി­ക്ക­ണ­മെന്നും ലിയോണ്‍സ് പറഞ്ഞു.അഫ്ഗാനിലെ സമ്പദ്ഘടന ഏതാനും മാസങ്ങള്‍ കൂടി ഇങ്ങനെ പിടിച്ചു നിന്നേക്കുമെന്നും മനുഷ്യാവകാശങ്ങള്‍, ലിംഗം, തീവ്രവാദവിരുദ്ധം തുടങ്ങിയ ഘടകങ്ങള്‍ പരിഹരിച്ച് താലിബാന്‍ സര്‍ക്കാരിന് ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാന്‍ ഈ കാലയളവ് ധാരളമാണെന്നും അദ്ദേഹം പറഞ്ഞു. 

ENGLISH SUMMARY: The Tal­iban gov­ern­ment may be sworn in today
You may also like this video

Exit mobile version