താലിബാനില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള താലിബാന്റെ പുതിയ ഉത്തരവ്. ശരീഅത്ത് നിയമത്തിനനുസരിച്ചാണ് ഉത്തരവ്. ഇതനുസരിച്ച് ഇനി ജീവനുള്ളവയുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ പ്രസിദ്ധീകരിക്കാനോ, സംപ്രേഷണം ചെയ്യാനോ സാധിക്കില്ല. അഫ്ഗാനിസ്ഥാനില്‍ 2021ല്‍ അധികാരത്തില്‍ വന്നതിനുശേഷം താലിബാന്‍ നിരവധി കാര്യങ്ങളില്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് താലിബാന്‍ ഭരണത്തില്‍ അഫ്ഗാനിസ്ഥാനില്‍ മാധ്യമ പ്രവര്‍ത്തനവും ദുരിതത്തിലായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
വ്യത്യസ്ത കാലങ്ങളിലായുള്ള താലിബാന്‍ ഭരണത്തിന്‍ കീഴില്‍ ഇവിടുത്തെ മാധ്യമ പ്രവര്‍ത്തകരുടെ എണ്ണവും ഗണ്യമായി കുറഞ്ഞിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം 8,400ല്‍ നിന്ന് 5,100 ആയാണ് കുറഞ്ഞിട്ടുള്ളത്. അതേസമയം, അഫ്ഗാന്‍ മാധ്യമങ്ങള്‍ക്കും വിദേശ മാധ്യമങ്ങള്‍ക്കും ഒരുപോലെ ബാധകമാണോ നിയമമെന്ന് താലിബാന്‍ വ്യക്തമാക്കിയിട്ടില്ല. നിലവില്‍ കാണ്ഡഹാര്‍, ഹെല്‍മണ്ട്, തഖര്‍ തുടങ്ങിയ പ്രവിശ്യകളിലാണ് ഈ നിയമം നടപ്പിലാക്കി വരുന്നത്.