Site iconSite icon Janayugom Online

ചൂട് ഇനിയും കൂടും, 41 ഡിഗ്രി കടന്ന് പാലക്കാട്

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ചൂട് കൂടും. 2019 ന് ശേഷം സംസ്ഥാനത്തെ റെക്കോഡ് ചൂടാണ് കഴിഞ്ഞ ദിവസം പാലക്കാട് രേഖപ്പെടുത്തിയത്. 41.8 ഡിഗ്രി സെൽഷ്യസ് ആയിരുന്നു പാലക്കാട് മുണ്ടൂരിൽ അനുഭവപ്പെട്ടത്. തുടർച്ചയായി മൂന്നാം ദിവസമാണ് പാലക്കാട് 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തുന്നത്. ഉയര്‍ന്ന താപനില കണക്കിലെടുത്ത് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസായി തുടരുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുന്നത്.
കൊല്ലം 40, തൃശൂർ 39, കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം 38, എറണാകുളം, ആലപ്പുഴ 37, തിരുവനന്തപുരം, മലപ്പുറം, കാസർകോട് 36 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാലാവസ്ഥാ വകുപ്പിന്റെ പാലക്കാട് ജില്ലയിലെ മുഴുവൻ ഓട്ടോമാറ്റിക് സ്റ്റേഷനുകളിലും 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂട്.
അതേസമയം, തെക്കൻ കേരളത്തിൽ ഇന്ന് വേനൽമഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Eng­lish Sum­ma­ry: The tem­per­a­ture will increase fur­ther, Palakkad will cross 41 degrees

You may also like this video

Exit mobile version