തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ഒരു കുഞ്ഞുകൂടി. ശനിയാഴ്ചയാണ് പത്ത് ദിവസം പ്രായമായ കുഞ്ഞിന് അമ്മത്തൊട്ടില്‍ എത്തിയത്. പിതുവര്‍ഷത്തിലെ ആദ്യത്തെ അതിഥിയായതിനാല്‍ പൗർണ്ണ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അറിയിച്ചു. നഴ്സും അമ്മമാർ ഉൾപ്പടെയുള്ള ജീവനക്കാരും അമ്മത്തൊട്ടിലിലെത്തി കുട്ടിയെ ശിശുപരിചരണ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക പരിശോധനകൾ നടത്തി. തുടർന്ന് തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ചു. തിരുവനന്തപുരത്ത് അമ്മതൊട്ടിലിൽ 2025ൽ മാത്രം 30 കുട്ടികളാണ് സംരക്ഷണയ്ക്ക് എത്തിയത്.
പൗര്‍ണ്ണയ്ക്ക് ഇനി അമ്മത്തൊട്ടിലിന്റെ വാത്സല്യം

