Site iconSite icon Janayugom Online

വൈറലായ കള്ളന്‍, കക്കാന്‍ കയറിയ കള്ളന്‍ അടിച്ച് ഓഫായി: മോഷണത്തിനുകയറിയ വീട്ടില്‍ത്തന്നെ കിടന്നുറങ്ങി

theiftheif

പാതിരാത്രി വീട്ടില്‍ ഒളിച്ച് കടന്ന മോഷ്ടാവിന് പറ്റിയത് വന്‍ അമളി. മോഷണത്തിന് വീടിനുള്ളില്‍ കയറിയ കള്ളന്‍ മദ്യപിച്ച് ഉറങ്ങിപ്പോയി. ലഖ്നൗവിലെ രഘുനാഥ്പൂരിലാണ് സംഭവം. വീടിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറിയ മോഷ്ടാവ് മോഷണത്തിനിടെ മദ്യക്കുപ്പി കണ്ടു. ഇതോടെ മോഷണം നിര്‍ത്തിയിട്ട് മദ്യപിക്കാനും ആരംഭിച്ചു. പിന്നീട് അവിടത്തന്നെ കിടന്ന് ഉറങ്ങിപ്പോകുകയും ചെയ്തു. പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ അപരിചിതന്‍ വീടിനുള്ളില്‍ കിടന്നുറങ്ങുന്നത് കണ്ട വീട്ടുകാര്‍ ആദ്യം ഭയന്നെങ്കിലും പിന്നീട് പൊലീസിനെ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി കള്ളനെ കയ്യോടെ പിടികൂടുകയും ചെയ്തു.

Eng­lish Sum­ma­ry: The thief who went to theft was drink alco­hol and slept in the house

You may like this video also

Exit mobile version