Site iconSite icon Janayugom Online

കോൺഗ്രസുകാർ സ്ഥാപിക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ പൊളിഞ്ഞു പോകുന്നു;പ്രതിപക്ഷം നാടിനെ ശത്രുതയോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി

പ്രതിപക്ഷം നാടിനെ ശത്രുതയോടെയാണ് കാണുന്നതെന്നും കോൺഗ്രസുകാർ സ്ഥാപിക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ പൊളിഞ്ഞു പോവുകയാണുണ്ടായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ . കേരളം നിക്ഷേപ സൗഹൃദമല്ലെന്ന നിലപാടു സ്വീകരിക്കാൻ പ്രതിപക്ഷ നേതാവിന് എങ്ങനെയാണു കഴിയുന്നത്. നാടിന്റെ മേൻമ അംഗീകരിക്കാൻ അവർക്ക് കഴിയുന്നില്ല. നിങ്ങൾ എൽഡിഎഫിനെ ശത്രുതയോടെ കണ്ടോളൂ, പക്ഷേ നാടിനെ ശത്രുതയോടെ കാണുന്നതെന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

നാടിന്റെ മുന്നേറ്റത്തിൽ ഒപ്പം നിൽക്കാൻ യുഡിഎഫും കോൺഗ്രസും തയാറാകുന്നില്ല . കേരളത്തിലെ വ്യവസായ മേഖലയിലെ വളർച്ചയെ പ്രകീർത്തിച്ച‌ ശശി തരൂരിനെ പിന്തുണച്ചു നടത്തിയ പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. കേരളത്തിലെ പുരോഗതിയെ കുറിച്ച് കോൺഗ്രസ് നേതാവായ ശശി തരൂർ ഒരു ലേഖനത്തിലൂടെ അനുമോദിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ അഭിനന്ദനം എന്തു പുകിലാണ് കോൺഗ്രസിലുണ്ടാക്കിയത്. കോൺഗ്രസ് വസ്തുത മറച്ചുപിടിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version