Site iconSite icon Janayugom Online

വയനാട്ടില്‍ ജനവാസ മേഖലയില്‍ വീണ്ടും കടുവയെത്തി

വയനാട്ടില്‍ ജനവാസ മേഖലയില്‍ വീണ്ടും കടുവയെത്തിയെന്ന് റിപ്പോര്‍ട്ട്. പനമരം-ബീനാച്ചി റോഡില്‍ യാത്രക്കാര്‍ കടുവയെ നേരില്‍ക്കണ്ടു. രാത്രി വാളവയലിലേക്ക് പോയ കാര്‍ യാത്രികരാണ് കടുവയെ കണ്ടത്. ഇതേതുടര്‍ന്ന് കടുവയുടെ സാന്നിധ്യമുള്ള മേഖലകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനുള്ള നീക്കം വനംവകുപ്പ് തുടങ്ങിയിട്ടുണ്ട്.

ഇന്നലെ കടുവയെ കണ്ട പനമരം-ബീനാച്ചി റോഡിലും ക്യാമറ സ്ഥാപിക്കും. ഇതിന് മുന്നോടിയായി വനംവകുപ്പ് സംഘം ഈ മേഖലയില്‍ പരിശോധനകള്‍ക്കായി എത്തിയിട്ടുണ്ട്. നേരത്തെയും സുല്‍ത്താന്‍ ബത്തേരിയിലെ വിവിധ മേഖലകളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

അതേസമയം ക്യാമറ മാത്രമല്ല കടുവയെ കുടുക്കാനുള്ള കൂടും ഇവിടെ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ജനവാസ മേഖലയില്‍ കടുവയെത്തിയത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

Eng­lish sum­ma­ry; The tiger has reached the Wayanad pop­u­lat­ed area again

You may also like this video;

Exit mobile version